Thursday, January 13, 2011

തിരിച്ചറിവ്


ഇന്നലെ

കവിത ചൊല്ലി തീരാത്ത നീണ്ട പകലുകള്‍
കഥ പറഞ്ഞു തീരാത്ത നീണ്ട രാത്രികള്‍
കണ്ടിട്ടും കേട്ടിട്ടും മതി വരാത്ത
തീവ്രത!

ഇന്ന്
കവിതയുടെ ഉറ വറ്റിയെന്നു നീയും
കഥകള്‍ക്ക് പുതുമയില്ലെന്നു ഞാനും
കണ്ടിട്ടും കേട്ടിട്ടും ദിവസമേറെ ആയിട്ടും
കുറവൊന്നും തോന്നാത്ത ദിനങ്ങള്‍!

നാളെ
എന്റെ ശരി നിനക്ക് തെറ്റും
എന്റെ ഇഷ്ടം നിനക്ക് അനിഷ്ടവും
എനിക്ക് എന്റെ വഴി , നിനക്ക് നിന്റെ വഴി
എന്ന് തിരിച്ചറിയുമ്പോള്‍ അനാധമാകുന്നത്
ആത്മാര്‍ത്ഥ സൗഹൃദം .....